Thursday, 11 October 2012


 ലഹരി വിരുദ്ധ റാലിയും ബഹുജനസംഗമവും


പുറത്തൂര്‍ ; വിദ്യാര്‍ഥികള്‍ ചരിത്രം പഠിക്കുക മാത്രമല്ല, ചരിത്രം രചിക്കുക കൂടി ചെയ്യണമെന്നും ലഹരിവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാലയങ്ങള്‍ക്ക് മുഖ്യ പങ്കുണ്ടെന്നും ഡോ.കെ. ടി ജലീല്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. പുറത്തൂര്‍ ഗവ.യൂ പി സ്കൂള്‍ പുറത്തൂര്‍ മുരുക്കുംമാട് സംഘടിപ്പിച്ച ലഹരിവിരുദ്ധ ജനകീയ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ഞങ്ങള്‍ പുറത്തൂരിന്റെ മക്കള്‍ക്ക് ലഹരി വിമുക്ത സമൂഹത്തില്‍ ജീവിക്കാന്‍ മോഹമുണ്ട് എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ കരേങ്ങല്‍ അധ്യക്ഷത വഹിച്ചു. സി ഐ . കെ റാഫി മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ പി പി ജയാനന്ദന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനധ്യാപിക പി രമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ടി എ പ്രസിഡന്റ് ടി കുഞ്ഞികൃഷ്ണന്‍ സ്വാഗതവും എന്‍ സദഖ് നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി നടത്തിയ റാലിയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, രക്ഷിതാക്കള്‍, പൂര്‍വ്വവിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.





No comments:

Post a Comment