പുറത്തൂര്‍ ഗവ.യു പി ക്കു വീണ്ടും അംഗീകാരം
സംസ്ഥാന വിദ്യാഭ്യാസ വകുപ്പു മികച്ച പിടി എ കള്‍ക്കു നല്‍കുന്ന സബ്ജില്ലാതല അവാര്‍ഡിനു തിരൂര്‍ സബ്ജില്ലയില്‍ നിന്നും രണ്ടാം വര്‍ഷവും പുറത്തൂര്‍ ഗവ യു പി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനകീയ പങ്കാളിത്തത്തോടെയുള്ള വിദ്യാലയ വികസനത്തിന്റെ പുതിയ മാതൃകകള്‍ സാധ്യമാക്കിയാണ് ഈ തീരദേശ വിദ്യാലയം ഈ നേട്ടം കൈവരിച്ചത്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ ഏഴാം ക്ലാസുകളും (5 ക്ലാസ്മുറികള്‍) ആധുനികസൗകര്യങ്ങളുള്ള സ്മാര്‍ട്ട്ക്ലാസുകളാക്കിയത് സ്കൂള്‍ വികസനചരിത്രത്തിലെ മിഴിവേറിയ അടയാളപ്പെടുത്തലാണ്. 12000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനമായി ലഭിക്കുക.
No comments:
Post a Comment